ദേ... ദിങ്ങനെ വേണം പടക്കം പൊട്ടിക്കാൻ..! വെടിക്കെട്ട് ക്രിസ്മസ് ആശംസയുമായി മന്ത്രി റോഷി
സ്വന്തം ലേഖകൻ
Sunday, December 25, 2022 11:23 AM IST
ഇടുക്കി: ക്രിസ്മസ് ആശംസ നേർന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ആശംസ അറിയിച്ചത്. മന്ത്രി പടക്കം പൊട്ടിക്കുന്ന വീഡിയോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
"ദേ ... ദിങ്ങനെ വേണം പടക്കം പൊട്ടിക്കാൻ ... വെടിക്കെട്ട് ക്രിസ്മസ് ആശംസകൾ...' എന്നാണ് മന്ത്രി ഇതിന് നൽകിയിരിക്കുന്ന കുറിപ്പ്. മന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കമന്‍റ് ബോക്സിൽ മന്ത്രി കെ. രാജനും ക്രിസ്മസ് ആശംസ അറിയിച്ചിട്ടുണ്ട്.