കലാമേളയിൽ മാസ്കും സാനിറ്റൈസറും നിർബന്ധം
Wednesday, December 28, 2022 6:32 PM IST
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്, സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കി സർക്കാർ. കലോത്സവത്തിന് എത്തുന്ന ഏവരും മാസ്കും സാനിറ്റൈസറും കൈയിൽ കരുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു,
കോവിഡ് ജാഗ്രതയുടെ ഭാഗമായി വിദ്യാർഥികളുടെ ഘോഷയാത്ര നടത്തില്ലെന്നും അധികൃതർ അറിയിച്ചു.
ജനുവരി മൂന്നിന് ആരംഭിക്കുന്ന കലാമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നുമായി 14,000 വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും.