സ്വർണ വില കുറഞ്ഞു
Friday, January 6, 2023 1:32 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,090 രൂപയും പവന് 40,720 രൂപയുമായി.
തുടർച്ചയായ മൂന്ന് വ്യാപാരദിനം ആഭ്യന്തര വിപണിയിൽ വില വർധിച്ച ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ പവന് 680 രൂപയുടെ വർധനവുണ്ടായിരുന്നു.