ന​ഷ്ട​മാ​യ​ത് 200 ബി​ല്യ​ൺ ഡോ​ള​ർ; മ​സ്കി​ന്‍റെ കീ​ശ ചോ​ർ​ന്ന​തും ലോ​ക റി​ക്കാ​ർ​ഡ്
ന​ഷ്ട​മാ​യ​ത് 200 ബി​ല്യ​ൺ ഡോ​ള​ർ; മ​സ്കി​ന്‍റെ കീ​ശ ചോ​ർ​ന്ന​തും ലോ​ക റി​ക്കാ​ർ​ഡ്
Wednesday, January 11, 2023 4:53 AM IST
ന്യൂ​യോ​ർ​ക്ക്: ട്വി​റ്റ​ർ ഏ​റ്റെ​ടു​ത്ത​തു മു​ത​ൽ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ് ടെ​സ്‌​ല ക​മ്പ​നി മേ​ധാ​വി ഇ​ലോ​ൺ മ​സ്ക്. ട്വി​റ്റ​ർ സ്വ​ന്ത​മാ​ക്കി​യ​തി​ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ​യു​മ​ട​ക്കം മ​സ്ക് പു​റ​ത്താ​ക്കി​യി​രു​ന്നു. നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ളും മ​സ്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തെ​ല്ലാം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് മ​സ്‌​കി​ന് ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ടെ​സ്ല​യു​ടെ ഓ​ഹ​രി​ക​ള്‍ ഇ​ടി​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഏ​ക​ദേ​ശം 200 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ ഇ​ടി​വാ​ണ് മ​സ്‌​കി​ന്‍റെ ആ​സ്തി​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഇ​തോ​ടെ ഒ​രു ലോ​ക​റി​ക്കാ​ർ​ഡും മ​സ്കി​ന്‍റെ പേ​രി​ലാ​യി. വ്യ​ക്തി​ഗ​ത ആ​സ്തി​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ടി​വി​ന്‍റെ ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ർ​ഡാ​ണ് മ​സ്‌​കി​ന്‍റെ പേ​രി​ലാ​യ​തെ​ന്ന് ഗി​ന്ന​സ് അ​ധി​കൃ​ത​ര്‍ ബ്ലോ​ഗ് പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. മ​സ്കി​ന് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഏ​ക​ദേ​ശം 200 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് ന​ഷ്ട​മാ​യ​ത്.


2021 ന​വം​ബ​റി​ൽ മ​സ്കി​ന്‍റെ ആ​സ്തി 340 ബി​ല്യ​ൺ ഡോ​ള​റാ​യി​രു​ന്നു. അ​ന്ന് ലോ​ക​സ​മ്പ​ന്ന​നും അ​ദ്ദേ​ഹം​ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, 2023 ജ​നു​വ​രി ആ​യ​പ്പോ​ഴേ​ക്കും 132 ബി​ല്യ​ൺ ഡോ​ള​റാ​യി കു​റ​ഞ്ഞു. ഓ​ഹ​രി വി​പ​ണി​യി​ൽ ടെ​സ്‍​ല​യു​ടെ മോ​ശം പ്ര​ക​ട​ന​മാ​ണ് മ​സ്കി​നെ ബാ​ധി​ച്ച​ത്.

ജ​പ്പാ​നീ​സ്‌ ടെ​ക് ഇ​ന്‍​വ​സ്റ്റ​ര്‍ മ​സാ​യോ​ഷി സ​ണ്ണി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് മ​സ്‌​ക് സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. സ​ണ്ണി​ന് 2000 ത്തി​ല്‍ 58.6 ബി​ല്യ​ണി​ന്‍റെ ആ​സ്തി ന​ഷ്ട​മാ​യി​രു​ന്നു. 2000 ഫെ​ബ്രു​വ​രി​യി​ൽ സ​ണ്ണി​ന് 78 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​സ്തി​യു​ണ്ടാ​യി​രു​ന്നു. അ​തേ​വ​ർ​ഷം ജൂ​ലൈ ആ​യ​പ്പോ​ൾ ആ​സ്തി 19.4 ബി​ല്യ​ണ്‍ ഡോ​ള​റാ​യി ഇ​ടി​ഞ്ഞു.

ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളും ടെ​സ്‍​ല ആ​ഗോ​ള വി​പ​ണി​യി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളു​മാ​ണ് മ​സ്കി​ന്‍റെ ന​ഷ്ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ടെ​സ്‍​ല​യു​ടെ ഓ​ഹ​രി​യി​ൽ 2022ൽ ​മാ​ത്രം 65 ശ​ത​മാ​ന​ത്തി​ന്‍റെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<