ആത്മഹത്യാശ്രമം നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി
Saturday, January 14, 2023 4:46 PM IST
കൊച്ചി: ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. വിചാരണക്കോടതിയാണ് മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ നടനെ കുറ്റവിമുക്തനാക്കിയത്.
തൃക്കാക്കര അസി.കമ്മിഷണർ ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതായിരുന്നു കേസ്. പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി എടുത്ത് നടൻ ഞരമ്പ് മുറിക്കാൻ നോക്കി എന്നായിരുന്നു പോലീസ് വാദം.
കളമശേരിയിൽ മുളക് പൊടി വിതറി 25 ലക്ഷം തട്ടിയെന്ന കേസിലാണ് വിജയകുമാറിനെ പോലീസ് ചോദ്യം ചെയ്തത്.