പിണറായി വിജയനുമായി ജാർഖണ്ഡ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
Monday, January 16, 2023 5:24 PM IST
തിരുവനന്തപുരം: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനമായിരുന്നു. തിരുവനന്തപുരത്ത് ഹോട്ടൽ ഹയാത്തിലായിരുന്നു കൂടിക്കാഴ്ച.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ടൂറിസം സെക്രട്ടറി കെ.എസ്. ശ്രീനിവാസ് കേരളത്തിന്റെ ടൂറിസം മേഖല സബന്ധിച്ച് അവതരണം നടത്തി. ഹേമന്ത് സോറന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.