സംവരണ ലോക്സഭാ മണ്ഡലങ്ങളിൽ കോ-ഓർഡിനേറ്റർമാരെ നിയമിച്ച് കോൺഗ്രസ്
Saturday, January 21, 2023 3:47 AM IST
ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കമായി രാജ്യത്തെ പട്ടികജാതി/പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ 50 കോ-ഓർഡിനേറ്റർമാരെ നിയമിച്ച് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
സമസ്തിപുർ, സസറം (ബിഹാർ), സർഗുജ, റായ്ഗഡ്, കാങ്കേർ (ഛത്തീസ്ഗഡ്), കച്ച്, ദഹോദ്, അഹമ്മദാബാദ് വെസ്റ്റ്, ഛോട്ടാ ഉദയ്പുർ (ഗുജറാത്ത്), റായ്ചുർ, ബെല്ലാരി, ചിത്രദുർഗ (കർണാടക), മണ്ഡ്ല, രത്ലാം, ധർ (മധ്യപ്രദേശ്), ഷിർദി, ഗഡ്ചിരോളി, ചിമുർ, ലാത്തൂർ, സോളാപ്പുർ (മഹാരാഷ്ട്ര), ഗംഗാനഗർ, ബൻസ്വാര, ഭരത്പുർ, ദൗസ, ബിക്കാനീർ, ഉദയ്പുർ (രാജസ്ഥാൻ) എന്നീ മണ്ഡലങ്ങളിൽ ഉൾപ്പെടെയാണ് കോ-ഓർഡിനേറ്റർമാരെ നിയമിച്ചിട്ടുള്ളത്.