മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന് ആ​ശ്വാ​സം; വ​ധ​ശ്ര​മ​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന വി​ധി ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന് ആ​ശ്വാ​സം; വ​ധ​ശ്ര​മ​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന വി​ധി ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
Wednesday, January 25, 2023 1:09 PM IST
കൊ​ച്ചി: വ​ധ​ശ്ര​മ​ക്കേ​സി​ല്‍ മു​ന്‍ ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ അ​ട​ക്ക​മു​ള്ള നാ​ല് പ്ര​തി​ക​ളു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. നി​ല​വി​ല്‍ ക​ണ്ണൂ​ര്‍ ജ​യി​ല്‍ ക​ഴി​യു​ന്ന ഇ​വ​ര്‍​ക്ക് ഉ​ട​ന്‍ മോ​ചി​ത​രാ​കാം.

കേ​സി​ല്‍ ഫൈ​സ​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ വി​ധി​യും സ്റ്റേ ​ചെ​യ്തു. ഫൈ​സ​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന വി​ധി സ്റ്റേ ​ചെ​യ്തി​ല്ലെ​ങ്കി​ല്‍ പരിമിത കാലത്തേയ്ക്ക് വീണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഇത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

2009ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ര്‍​ഷ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് സാ​ലി​ഹി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ഇ​വ​രെ ക​വ​ര​ത്തി കോ​ട​തി 10 വ​ര്‍​ഷ​ത്തെ ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ ഒ​ടു​ക്കാ​നും വി​ധി​ച്ച​ത്.


ല​ക്ഷ​ദ്വീ​പി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫൈ​സ​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഈ ​മാ​സം 27ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും. ഹ​ര്‍​ജി​യി​ല്‍ വി​ധി വ​രു​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​ന​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<