സ്വർണ വിലയിൽ മാറ്റമില്ല
Wednesday, January 25, 2023 2:57 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,270 രൂപയും പവന് 42,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ പവന് 280 രൂപ ഉയർന്ന് വില സർവകാല റിക്കാർഡിൽ എത്തിയിരുന്നു. വരും ദിവസങ്ങളിലും പവന്റെ വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
ജനുവരി രണ്ടിന് പവന് 40,360 രൂപ രേഖപ്പെടുത്തിയതാണ് പുതുവർഷത്തിലെ ഏറ്റവും താഴ്ന്ന വില.