അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്: മൂന്ന് പേർ മരിച്ചു
Sunday, January 29, 2023 11:36 AM IST
കാലിഫോർണിയ: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു.
ലോസ് ആഞ്ചലസിലെ ആഡംബര പാർപ്പിട മേഖലയായ ബെവർലി ക്രെസ്റ്റിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ആക്രമണം നടന്നത്. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഇരുന്ന മൂന്ന് പേരാണ് ആക്രമണത്തിൽ മരിച്ചത്. പരിക്കേറ്റവർ റോഡരികിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആക്രമണം നടത്തിയ വ്യക്തിയെ പിടികൂടിയതായി റിപ്പോർട്ടുകളില്ല. കാലിഫോർണിയ സംസ്ഥാനത്ത് ഈ മാസം നടക്കുന്ന നാലാമത്തെ വെടിവയ്പ്പ് ആക്രമണമാണിത്.