വാഴക്കുലയിലെ ചിന്തകൾ; യുവജന കമ്മിഷന് അധ്യക്ഷയുടെ പിഎച്ച്ഡി റദ്ദാക്കണമെന്ന് ഷാഫി
Sunday, January 29, 2023 2:39 PM IST
കൊച്ചി: യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ചിന്തയുടെ ഗൈഡ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
'എല്‍കെജി പരീക്ഷയുടെ വിശ്വാസ്യത പോലും പിഎച്ച്ഡിക്ക് ഇല്ലാതാക്കിയിരിക്കുകയാണ് സർക്കാർ. പാര്ട്ടിക്കാര് എന്ത് ചെയ്താലും അനുവദിക്കുന്ന തരത്തിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാറി. തമാശയായി കാണേണ്ട വിഷയമല്ലിതെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.