എരഞ്ഞോളിയിൽ ബിജെപി- സിപിഎം സംഘർഷം; അഞ്ചുപേർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
Monday, January 30, 2023 12:04 PM IST
തലശേരി: എരഞ്ഞോളി പാലത്തിനു സമീപം ഉത്സവസ്ഥലത്ത് ബിജെപി- സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവ സ്ഥലത്തെത്തിയ പോലീസിനു നേരെ ആക്രമണവും ഉണ്ടായി. ഇന്ന് പുലർച്ചെ ഒന്നോടെയാണ് സംഭവം.
അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ഔദ്യാഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് എട്ട് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.