ആദിവാസി മേഖലയിലെ ശൈശവ വിവാഹം: കർശന നടപടിക്കൊരുങ്ങി ശിശുക്ഷേമ സമിതി
Tuesday, January 31, 2023 8:06 AM IST
മൂന്നാർ: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന ശൈശവ വിവാഹത്തിൽ കർശന നടപടിക്കൊരുങ്ങി ശിശുക്ഷേമ സമിതി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ആണ് നാൽപ്പത്തേഴുകാരന് വിവാഹം ചെയ്തു കൊടുത്തത്. ഒരു മാസം മുന്‍പായിരുന്നു വിവാഹം.
പുറം ലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞു വരുന്ന സമൂഹമായതിനാൽ ഇക്കാര്യം വൈകിയാണ് പുറത്തിറഞ്ഞത്. വിവാഹം മരവിപ്പിക്കണമെന്ന ആവശ്യവുമായി സമിതി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ വിവരം അറിഞ്ഞിട്ടും നടപടി എടുക്കാൻ പോലീസ് വൈകിയതായി ആരോപണം ഉയർന്നിട്ടുണ്ട്.
പെണ്‍കുട്ടിയെ ഉടൻ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജാരാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.