രാഹുൽ ഗാന്ധി ലോക്സഭയിൽ; ഹർഷാരവങ്ങളോടെ സ്വീകരിച്ച് കോൺഗ്രസ് അംഗങ്ങൾ
വെബ് ഡെസ്ക്
Wednesday, February 1, 2023 2:50 PM IST
ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിലെത്തി. ഹർഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അംഗങ്ങൾ സഭയിലേക്ക് സ്വാഗതം ചെയ്തത്.
നേരത്തെ, രാഹുൽ ഗാന്ധി ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നതിൽ സംശയമുണ്ടായിരുന്നു. അതിനിടയിലാണ് കോൺഗ്രസ് അംഗങ്ങളെ ആവേശത്തിലാക്കി രാഹുൽ സഭയിലെത്തിയത്.