ഭക്ഷ്യ സുരക്ഷ: പരിശോധനയും കുറ്റവാളികൾക്ക് ശിക്ഷയും ഉറപ്പാക്കുമെന്ന് വീണാ ജോർജ്
Wednesday, February 1, 2023 7:50 PM IST
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന വർധിപ്പിക്കുമെന്നും കുറ്റവാളികൾക്ക് ശിക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് നിയമസഭയിൽ. പ്രോസിക്യൂഷൻ നടപടി കുറ്റമറ്റതാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിൽ ലോ ഓഫീസറെ നിയോഗിക്കും. ഭക്ഷണത്തിൽ മായം കലർത്തുന്നത് ക്രിമിനൽ കുറ്റമാണ്.
എല്ലാ ജില്ലകളിലും മൊബൈൽ പരിശോധനാ ലാബുകൾ സജ്ജമാക്കി. മൈക്രോബയോളജി ലാബിന് മൂന്നുമാസത്തിനകം അക്രഡിറ്റേഷൻ ലഭിക്കും. കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് അടക്കം ലൈസൻസ് നിർബന്ധമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.