ധൻബാദ് തീപിടിത്തത്തിൽ മരിച്ച 14 പേരെ തിരിച്ചറിഞ്ഞു
Thursday, February 2, 2023 3:35 AM IST
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 14 പേരെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ആറിന് ധൻബാദിലെ ആശിർവാദ് ടവറിലായിരുന്നു അപകടം. മരിച്ചവരിൽ പത്തു സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പെടുന്നു.
ധൻബാദ്, ബൊക്കാറോ, ഹസാരിബാഗ്, ഛത്ര, നവാഡ(ബിഹാർ) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ഒരു വിവാഹാഘോഷത്തിന് എത്തിയതായിരുന്നു ഇവർ. തീ പെട്ടെന്ന് ആളിപ്പടർന്നതാണ് വൻ അപടത്തിലേക്കു നയിച്ചതെന്നാണ് വിവരം.