പെഷവാർ സ്ഫോടനം: ഭീകരൻ എത്തിയത് പോലീസ് വേഷത്തിൽ
Thursday, February 2, 2023 9:52 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ 101 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടത്താനായി ചാവേർ പോരാളി എത്തിയത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചാണെന്ന് അധികൃതർ വ്യക്തമാക്കി.
ഹെൽമെറ്റും മാസ്കും ധരിച്ചെത്തിയ അക്രമി, അതീവസുരക്ഷാ മേഖലയിലേക്ക് നിസാരമായി കടന്നുകയറിയെന്നും ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ഖൈബർ പഖ്തൂൺവ പ്രവിശ്യ പോലീസ് മേധാവി മോഅസം ജാ അൻസാരി അറിയിച്ചു.
സ്ഫോടനം നടന്ന മസ്ജിദിന് സമീപത്തേക്കുള്ള വഴി അക്രമിക്ക് പറഞ്ഞുനൽകിയത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണെന്നും പാർക്കിംഗ് മേഖലയിൽ ബൈക്ക് നിർത്തിയ വേളയിലും ഇയാളെ യാതൊരു പരിശോധനയുമില്ലാതെ കടത്തിവിട്ടതായും അൻസാരി പറഞ്ഞു.