ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി
Friday, February 3, 2023 11:25 AM IST
തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ലാനിന്‍റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ ബജറ്റില്‍ വകയിരുത്തി.നിലയ്ക്കല്‍ വികസനത്തിന് 2.5 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും അനുവദിച്ചെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
എരുമേലി മാസ്റ്റര്‍ പ്ലാനിന് അധികമായി 10 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.