കണ്ണൂരിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം
Wednesday, February 8, 2023 5:00 PM IST
കണ്ണൂർ: എസ്എൻ കോളജിൽ കെഎസ്യു എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് കെഎസ്യു പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു.
പരിക്കേറ്റ മുഹമ്മദ് റിസ്വാൻ, പ്രകീർത്ത് മുണ്ടേരി, ആതിഥ്യൻ, അനഗ് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്
കോളജിൽ ദിവസങ്ങളായി ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു.