ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റി
Sunday, February 12, 2023 3:54 PM IST
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെ എച്ച്സിജി കാൻസർ സെന്ററിലേക്ക് കൊണ്ടുപോയി. ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്.
എഐസിസി ഏർപ്പാടാക്കിയ ചാര്‍ട്ടര്‍ വിമാനത്തിലാണ് യാത്ര. നാല് മണിയോടെ വിമാനം തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് തിരിക്കും.
കുടുംബാംഗങ്ങളും, ബെന്നി ബഹനാൻ, പി.സി. വിഷ്ണുനാഥ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും, നിംസ് ആശുപത്രിയിലെ ഡോക്ടർമാരും അദ്ദേഹത്തിനൊപ്പമുണ്ട്.