കൊച്ചിയിൽ 72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Monday, February 13, 2023 12:22 PM IST
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ 72 ലക്ഷം രൂപ മൂല്യമുള്ള 1537.45 ഗ്രാം സ്വർണം പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായിയാണ് സ്വർണം പിടികൂടിയത്.
ക്യാപ്സൂൾ രൂപത്തിൽ സൂക്ഷിച്ച സ്വർണവും ഒളിച്ച് കടത്താൻ ശ്രമിച്ച ആഭരണങ്ങളുമാണ് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.