കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ: ഇടക്കാല ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു
Wednesday, February 15, 2023 6:41 PM IST
കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ അനുകൂല്യം ഉടൻ നൽകണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഇത്രയും തുക ഒരുമിച്ച് നൽകാൻ കഴിയില്ലെന്നും വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകാനുണ്ടെന്നും കെഎസ്ആർടിസി അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ബുധനാഴ്ചയാണ് കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഫ്രെബുവരി 28 ന് മുൻപ് പെൻഷൻ അടക്കമുള്ള വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഇടക്കാല ഉത്തരവ് കോടതിയിറക്കിയത്.
2022 ജനുവരിക്ക് ശേഷം വിരമിച്ചവരാണ് ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചത്.