സ്വ​പ്ന​യും ശി​വ​ശ​ങ്ക​റും ത​മ്മി​ലു​ള്ള വാ​ട്സ്ആ​പ്പ് ചാ​റ്റ്...
സ്വ​പ്ന​യും ശി​വ​ശ​ങ്ക​റും ത​മ്മി​ലു​ള്ള വാ​ട്സ്ആ​പ്പ് ചാ​റ്റ്...
Wednesday, February 15, 2023 10:29 PM IST
കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ങ്ക​ർ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി). ലൈ​ഫ് മി​ഷ​ൻ കോ​ഴ ഇ​ട​പാ​ടി​ൽ 4.5 കോ​ടി രൂ​പ ക​മ്മീ​ഷ​ൻ ല​ഭി​ച്ച​താ​യും ഇ​ഡി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ്വ​പ്ന​യും ശി​വ​ശ​ങ്ക​റും ത​മ്മി​ലു​ള്ള വാ​ട്സ്ആ​പ്പ് ചാ​റ്റും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഇ​ഡി കോ​ട​തി​യി​ൽ ന​ൽ​കി​യ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് സം​ഭാ​ഷ​ണ​മു​ള്ള​ത്. കൈ​ക്കൂ​ലി​പ്പ​ണം വ​രു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ആ​യി​രു​ന്നു സം​ഭാ​ഷ​ണ​മെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി.


എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ എ​ല്ലാം നി​ന്‍റെ ത​ല​യി​ലി​ടു​മെ​ന്ന് ശി​വ​ശ​ങ്ക​ർ സ്വ​പ്ന​യോ​ട് പ​റ​ഞ്ഞു. സ്വ​പ്ന​യ്ക്ക് ജോ​ലി ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്ന​താ​യും ചാ​റ്റി​ലു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലി​ൽ തെ​റ്റാ​യ​വി​വ​രം ന​ൽ​കാ​ൻ ശി​വ​ശ​ങ്ക​ർ ശ്ര​മി​ച്ചെ​ന്നും ഇ​ഡി പ​റ​യു​ന്നു.
Related News
<