സാ​ങ്കേ​തി​ക പി​ഴ​വ്; ഇ​ന്ത്യ​യെ ടെ​സ്റ്റി​ൽ ഒ​ന്നാ​മ​ത് എ​ത്തി​ച്ച​തി​ന് മാ​പ്പ് ചോ​ദി​ച്ച് ഐ​സി​സി
സാ​ങ്കേ​തി​ക പി​ഴ​വ്; ഇ​ന്ത്യ​യെ ടെ​സ്റ്റി​ൽ ഒ​ന്നാ​മ​ത് എ​ത്തി​ച്ച​തി​ന് മാ​പ്പ് ചോ​ദി​ച്ച് ഐ​സി​സി
Friday, February 17, 2023 6:00 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക ടെ​സ്റ്റ് റാ​ങ്കിം​ഗി​ലെ പി​ഴ​വി​ന് ക്ഷ​മാ​പ​ണം ചോ​ദി​ച്ച് ഐ​സി​സി. ഐ​സി​സി ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ട്ട പു​തി​യ ടെ​സ്റ്റ് ടീം ​റാ​ങ്കിം​ഗി​ൽ ഓ​സ്ട്രേ​ലി​യ​യെ മ​റി​ക​ട​ന്നു ഇ​ന്ത്യ ഒ​ന്നാ​മ​ത് എ​ത്തി​യി​രു​ന്നു. നാ​ലു മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ഓ​സ്ട്രേ​ലി​യ​യെ വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഐ​സി​സി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം റാ​ങ്കിം​ഗി​ൽ പി​ഴ​വ് പ​റ്റി​യെ​ന്നാ​ണ് ഐ​സി​സി​യു​ടെ വി​ശ​ദീ​ക​ര​ണം. സിം​ബാ​ബ്‌​വെ-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യു​ടെ അ​വ​സാ​ന​ത്തേ​യാ​ണ് ഐ​സി​സി പു​തി​യ റാ​ങ്കിം​ഗ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

115 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ ഐ​സി​സി പു​രു​ഷ ടെ​സ്റ്റ് ടീം ​ഒ​ന്നാം റാ​ങ്കി​ലെ​ത്തി എ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ർ​ട്ട്. 111 പോ​യി​ന്‍റു​മാ​യി ഓ​സ്ട്രേ​ലി​യ ര​ണ്ടാം സ്ഥാ​ന​ത്തും. ഇ​ന്ത്യ​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​നു മു​ന്പ് ഓ​സ്ട്രേ​ലി​യ​യാ​യി​രു​ന്നു ലോ​ക ഒ​ന്നാം ന​ന്പ​ർ. എ​ന്നാ​ൽ, രാ​ത്രി ഏ​ഴ​ര​യോ​ടെ ഐ​സി​സി റാ​ങ്കിം​ഗ് പ​ട്ടി​ക പ​രി​ഷ്ക​രി​ച്ചു. ഓ​സ്ട്രേ​ലി​യ​യ്ക്ക് 126ഉം ​ഇ​ന്ത്യ​ക്ക് 115ഉം ​പോ​യി​ന്‍റാ​യി അ​പ്പോ​ൾ.


ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​ല് മ​ത്സ​ര ടെ​സ്റ്റ് പ​ര​ന്പ​ര 3-0, 3-1 എ​ന്നി​ങ്ങ​നെ സ്വ​ന്ത​മാ​ക്കി​യാ​ൽ ഇ​ന്ത്യ ഒ​ന്നാം റാ​ങ്കി​ൽ എ​ത്തു​മെ​ന്ന​താ​യി​രു​ന്നു വാ​സ്ത​വം. ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് റേ​റ്റിം​ഗ് പോ​യി​ന്‍റി​ൽ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ ഇ​ന്ത്യ​ക്ക് ഫൈ​ന​ൽ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കാ​നും അ​തോ​ടെ സാ​ധി​ക്കും.

2009 ന​വം​ബ​റി​ലാ​ണ് ഇ​ന്ത്യ ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ആ​ദ്യ​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. 2011 ഓ​ഗ​സ്റ്റ് വ​രെ ഒ​ന്നാം സ്ഥാ​നം തു​ട​ർ​ന്നു. പി​ന്നീ​ട് 2016 ജ​നു​വ​രി, 2016 ഒ​ക്ടോ​ബ​ർ, 2021 മാ​ർ​ച്ച്, 2021 ഡി​സം​ബ​ർ എ​ന്നി​ങ്ങ​നെ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു പി​ടി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<