ഒന്നിനും കൊള്ളില്ല, തികഞ്ഞ പരാജയം: എസ്. ജയശങ്കറിനെതിരേ കോൺഗ്രസ്
വെബ് ഡെസ്ക്
Wednesday, February 22, 2023 6:07 PM IST
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെതിരേ വിമർശനവുമായി കോൺഗ്രസ്. വിദേശകാര്യമന്ത്രി എന്ന നിലയിൽ ജയശങ്കർ തികഞ്ഞ പരാജയമാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേഥ് പറഞ്ഞു.
ചൈനയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നയതന്ത്രജ്ഞനാണെങ്കിലും ജയശങ്കർ എല്ലാ മേഖലകളിലും പരാജയപ്പെട്ടു.
അതിർത്തിയിൽ ഇന്ത്യയോട് ചേർന്ന് ചൈന റോഡുകളും റെയിൽവേ ശൃംഖലകളും പാലങ്ങളും നിർമിക്കുകയാണ്. ഇന്ത്യൻ സൈന്യത്തിന്‍റെ ആത്മവിശ്വാസം തകർക്കാനാണ് വിദേശകാര്യമന്ത്രിയുടെ ശ്രമമെന്നും സുപ്രിയ വിമർശിച്ചു.