ജപ്പാനിൽ ഭൂചലനം; ജാഗ്രതാ നിർദേശം
Sunday, February 26, 2023 6:13 AM IST
ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ ഭൂചനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. തീരദേശത്ത് സുനാമി ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടില്ല.
പ്രാദേശിക സമയം രാവിലെ 10.27നുണ്ടായ ഭൂചലനത്തിന് 43 കിലോമീറ്റർ വ്യാപ്തിയുണ്ടായിരുന്നു. ഒരാഴ്ച ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.