ട്വന്‍റിയില്‍ 10ന് പുറത്ത്; മൂന്ന് പന്തില്‍ വിജയിച്ച് എതിര്‍ ടീം
ട്വന്‍റിയില്‍ 10ന് പുറത്ത്; മൂന്ന് പന്തില്‍ വിജയിച്ച് എതിര്‍ ടീം
Monday, February 27, 2023 3:54 PM IST
മാഡ്രിഡ്: അന്താരാഷ്ട്ര ട്വന്‍റി 20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഐല്‍ ഓഫ് മാന്‍ ടീം. ഞായറാഴ്ച ലാ മാംഗ ക്ലബ് ബോട്ടം ഗ്രൗണ്ടില്‍ സ്പെയിനിനെതിരേ നടന്ന മത്സരത്തില്‍ 10 റണ്‍സിനാണ് അവര്‍ പുറത്തായത്.

8.4 ഓവറിലാണ് എല്ലാവരും പുറത്തായത്. ഏഴുപേരാണ് റണ്‍സൊന്നുമെടുക്കാതെ കൂടാരം കയറിയത്. ഏഴ് പന്തില്‍ നാല് റണ്‍സ് നേടിയ ജോസഫ് ബറോസാണ് അവരുടെ ടോപ് സ്കോറര്‍.

സ്പെയിനിനായി ഇടംകൈയ്യന്‍ പേസര്‍മാരായ ആതിഫ് മെഹ്മൂദും മുഹമ്മദ് കമ്രാനും നാല് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിംഗില്‍ വെറും മൂന്ന് പന്തുകളില്‍ സ്പെയിന്‍ ലക്ഷ്യത്തിലെത്തി. മൂന്ന് പന്ത് നേരിട്ട് രണ്ട് സിക്സറുകള്‍ പറത്തിയ ഓപ്പണര്‍ അവൈസ് മുഹമ്മദാണ് വിജയം കുറിച്ചത്.


അന്താരാഷ്ട്ര ടി20യില്‍ 2019ല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരേ തുര്‍ക്കി 21 റണ്‍സിന് പുറത്തായിട്ടുണ്ട്. നേരത്തെ ബിഗ്ബാഷില്‍ സിഡ്നി തണ്ടര്‍ ടീം 15 റണ്‍സിന് പുറത്തായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<