ന​ടി​ക്ക് നേ​രേ ഉ​ണ്ടാ​യ​ത് ക്രൂ​ര​മാ​യ ആക്രമണം: ഹൈ​ക്കോ​ട​തി
ന​ടി​ക്ക് നേ​രേ ഉ​ണ്ടാ​യ​ത് ക്രൂ​ര​മാ​യ ആക്രമണം: ഹൈ​ക്കോ​ട​തി
Monday, February 27, 2023 1:19 PM IST
കൊ​ച്ചി: ന​ടി​ക്ക് നേ​രേ ഉ​ണ്ടാ​യ​ത് ക്രൂ​ര​മാ​യ ആക്രമണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ​ള്‍​സ​ര്‍ സു​നി​യു​ടെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ മൊ​ഴി​​പ്പ​​ക​ര്‍​പ്പ് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. ന​ടി​യു​ടെ മൊ​ഴി പ്ര​ഥ​മ​ദൃ​ഷ്ട്യാ ആക്രമണം തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കേ​സിന്‍റെ വി​ചാ​ര​ണ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​നി​ക്ക് ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ള്‍​സ​ര്‍ സു​നി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.


ഇ​ക്കാ​ര്യ​ത്തി​ല്‍ അ​തി​ജീ​വി​ത​യു​ടെ മൊ​ഴി ഹാ​ജ​രാ​ക്കാ​ന്‍ നേ​ര​ത്തെ ഹൈ​ക്കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇതനുസരിച്ച് സീ​ല്‍​ഡ്ക​വ​റി​ല്‍ ഹാ​ജ​രാ​ക്കി​യ മൊ​ഴി​പ്പ​ക​ര്‍​പ്പ് കോ​ട​തി പ​രി​ശോ​ധി​ച്ചു.

അ​തേ​സ​മ​യം പ​ള്‍​സ​ര്‍ സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<