പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത: ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി കെ. രാജൻ
Thursday, March 2, 2023 2:49 AM IST
തിരുവനന്തപുരം: പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ഏത് ആശങ്കയും പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് റവന്യു മന്ത്രി കെ. രാജൻ. നിയമസഭയിൽ പിടിഎ റഹീമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടവർ അപേക്ഷിച്ചിട്ടുള്ള പട്ടയങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നതിനും പ്രസ്തുത സർവേ നന്പറിൽ ഉൾപ്പെട്ട നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള തരം മാറ്റ അപേക്ഷകൾ മുൻഗണന നൽകി തീർപ്പാക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.