ദു​രി​താ​ശ്വാ​സ നി​ധി ത​ട്ടി​പ്പ്; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി
ദു​രി​താ​ശ്വാ​സ നി​ധി ത​ട്ടി​പ്പ്; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി
Thursday, March 2, 2023 1:41 PM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ വ്യാ​പ​ക ത​ട്ടി​പ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. വി​ഷ​യ​ത്തി​ല്‍ കേ​സെ​ടു​ത്ത​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണെ​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി നടപടി.

ദു​രി​താ​ശ്വാ​സ നി​ധി​യി​ലെ ത​ട്ടി​പ്പ് സി​ബി​ഐ അ​ല്ലെ​ങ്കി​ല്‍ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഇ​പ്പോ​ള്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം അ​പ​ക്വ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.


സ​ര്‍​ക്കാ​ര്‍ ത​ന്നെ കേ​സെ​ടു​ത്ത​തി​നാ​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<