അർജന്റീന താരങ്ങൾക്ക് മെസിയുടെ സമ്മാനം; 35 ഗോൾഡൻ ഐഫോണുകൾ
Friday, March 3, 2023 4:48 AM IST
പാരീസ്: ഖത്തർ ലോകകപ്പിൽ കിരീടം ഉയർത്താൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് സമ്മാനവുമായി മെസി. ഓരോ അംഗത്തിനും സപ്പോർട്ട് സ്റ്റാഫിനും ഗോൾഡൻ ഐഫോണാണ് സമ്മാനം. 36 ഗോൾഡൻ ഐഫോണുകൾക്കായി മെസി ചെലവാക്കുന്നത് 1.73 കോടി രൂപയും.
ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണു സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ മെസിക്കായി നിർമിച്ചത്. ഓരോ ഐഫോണിലും കളിക്കാരുടെ പേരും അവരുടെ ജഴ്സി നമ്പറും അർജന്റീനയുടെ ലോഗോയും പതിച്ചിട്ടുണ്ട്.
24 കാരറ്റ് ഗോൾഡൻ ഐഫോണുകൾ പാരിസിലെ താരത്തിന്റെ അപ്പാർട്ട്മെന്റിൽ എത്തിച്ചതായാണു രാജ്യാന്തര മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.