ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Monday, March 6, 2023 8:22 PM IST
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്.
വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കത്തുനൽകിയത്.
വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിനു തീപിടിച്ചത്. കഴിഞ്ഞദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽനിന്നു പുക ഇപ്പോഴും ഉയരുകയാണ്.