പീഡന പരാതിയിൽ നടപടിയില്ല; പോലീസ് സ്റ്റേഷനിൽ വച്ച് പെൺകുട്ടി വിഷം കഴിച്ചു
Tuesday, March 7, 2023 11:21 AM IST
ലക്നോ: ഉത്തർപ്രദേശിൽ പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോലീസ് സ്റ്റേഷനിൽ വച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പിലിഭിത് സ്വദേശിനിയായ പെൺകുട്ടി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസിന്റെ ഓഫീസിൽ വച്ചാണ് വിഷം കഴിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി. ആറു മാസങ്ങൾക്ക് മുൻപാണ് രണ്ടുപേർ ചേർന്നാണ് ഈ കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായില്ല.
ഇതിൽ മനംനൊന്താണ് കുട്ടി എഡിജിപിയുടെ ഓഫീസിലെത്തി വിഷം കഴിച്ചതെന്ന് ഇവരുടെ സഹോദരി ആരോപിച്ചു. സംഭവത്തിൽ ഉടൻതന്നെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.