ദിഗ് വിജയ് സിംഗ് സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
Friday, March 10, 2023 9:24 AM IST
ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് സഞ്ചരിച്ച കാറിടിച്ച് ബെക്ക് യാത്രികന് പരിക്ക്. രാംബാബു ബാഗ്രിക്കിന്(20) ആണ് പരിക്കേറ്റത്.
ഇയാളെ ഉടനെ സമീപത്തെ ആശുപത്രിയിലും പിന്നീട് ഭോപ്പാലിലെ ആശുപത്രിയിലേക്കും മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലെ സിരാപൂരില് വച്ച് വ്യാഴാഴ്ചയാണ് സംഭവം. ദിഗ് വിജയ് സിംഗും സംഘവും സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനവ്യൂഹത്തിനിടയിലേക്ക് ബൈക്ക് പെട്ടെന്ന് പ്രവേശിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സിംഗിന്റെ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ സിംഗ് കാറില്‍ നിന്നിറങ്ങി യുവാവിനെ ആശുപത്രിയിലെത്തിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.