കൊല്ലത്ത് അമ്മയും മകനും വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
Friday, March 10, 2023 11:44 AM IST
കൊല്ലം: തേവലക്കരയില്‍ അമ്മയും മകനും വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ സോണിയും അമ്മയുമാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഇവിടെയെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
വാതില്‍ ചവിട്ടിത്തുറന്നാണ് ഇവര്‍ അകത്ത് കടന്നത്. ശരീരമാകെ പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് പെട്രോളിന്റെ കുപ്പിയും കണ്ടെടുത്തിരുന്നു.
ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.
ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ തെക്കുംഭാഗം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.