ട്രൂ​ത്ത് ഓ​ർ ഡെ​യ​ർ ച​ല​ഞ്ച്: 45 അയൺ ഗുളികകൾ ക​ഴി​ച്ച കു​ട്ടി മ​രി​ച്ചു
ട്രൂ​ത്ത് ഓ​ർ ഡെ​യ​ർ ച​ല​ഞ്ച്: 45 അയൺ ഗുളികകൾ ക​ഴി​ച്ച കു​ട്ടി മ​രി​ച്ചു
Friday, March 10, 2023 5:59 PM IST
ചെ​ന്നൈ: സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം "ട്രൂ​ത്ത് ഓ​ർ ഡെ​യ​ർ' മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ഏ​റ്റ​വും കൂ​ടു​ത​ൽ അയൺ ടാ​ബ്‌​ലെ​റ്റു​ക​ൾ ക​ഴി​ക്കു​ന്ന വ്യ​ക്തി​യാ​കാ​നു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഊ​ട്ടി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​ത്.

ഊ​ട്ടി കാ​ൻ​ഡ​ൽ മേ​ഖ​ല​യി​ലെ മു​നി​സി​പ്പ​ൽ ഉ​ർ​ദു മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ജൈ​ബ ഫാ​ത്തി​മ(13) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അയൺ ടാ​ബ്‌‌​ലെ​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ൾ, ഏ​റ്റ​വും കൂ​ടു​ത​ൽ എ​ണ്ണം ക​ഴി​ക്കു​ന്ന​ത് ആ​രാ​കു​മെ​ന്ന​റി​യാ​ൻ പ​ര​സ്പ​രം വെ​ല്ലു​വി​ളി​ച്ചു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ൺ​കു​ട്ടി​ക​ൾ ര​ണ്ട് ഗു​ളി​ക​ക​ൾ വീ​തം ക​ഴി​ച്ച ശേ​ഷം പി​ന്മാ​റി​യ​പ്പോ​ൾ, ഫാ​ത്തി​മ​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ പ​ത്ത് ഗു​ളി​ക​ക​ൾ വീ​തം ക​ഴി​ച്ചു. ഇ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി മൂ​ന്ന് സ്ട്രി​പ്പു​ക​ളി​ൽ നി​ന്ന് 15 ഗു​ളി​ക​ക​ൾ വീ​തം എ​ടു​ത്ത് ക​ഴി​ച്ച ഫാ​ത്തി​മ ഉ​ട​ൻ​ത​ന്നെ ബോ​ധ​ര​ഹി​ത​യാ​യി.


സം​ഭ​വ​മ​റി​ഞ്ഞ അ​ധ്യാ​പ​ക​ർ ഫാ​ത്തി​മ​യെ​യും മ​റ്റ് കു​ട്ടി​ക​ളെ​യും ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ ഫാ​ത്തി​മ​യെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ​രി​ക്കേ​റ്റ മ​റ്റ് കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<