ക​ണ്ണൂ​രി​ൽ യു​വ​തി​ക്കു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ
ക​ണ്ണൂ​രി​ൽ യു​വ​തി​ക്കു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, March 13, 2023 8:34 PM IST
ക​ണ്ണൂ​ർ: ത​ളി​പ്പ​റ​ന്പി​ൽ യു​വ​തി​ക്കു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. കോ​ട​തി ജീ​വ​ന​ക്കാ​രി​യാ​യ കൂ​വോ​ട് സ്വ​ദേ​ശി​നി ഷാ​ഹി​ദ​ക്ക് നേ​രെ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ആ​സി​ഡ് ദേ​ഹ​ത്ത് വീ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് കൂ​വേ​രി സ്വ​ദേ​ശി അ​ഷ്‌​ക​റി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.


ആ​ക്ര​മ​ണ​ത്തി​ൽ ഷാ​ഹി​ദ​യു​ടെ മു​ഖ​ത്തും നെ​ഞ്ചി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​ര്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<