പോലീസ് സ്റ്റേഷന് വളപ്പില്‍ തീപിടിത്തം; വാഹനങ്ങള്‍ കത്തിനശിച്ചു
Tuesday, March 14, 2023 11:31 AM IST
കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച വെളുപ്പിന് മൂന്നോടെയാണ് സംഭവം. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ചോളം വാഹനങ്ങളാണ് നശിച്ചത്.
ആരെങ്കിലും മനഃപൂര്‍വം തീകൊളുത്തിയതാകാമെന്ന് പോലീസ്. കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെയും പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ സഹോദരനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.