പെ​രു​മാ​ൾ മു​രു​ക​ന്‍റെ "പൂ​ക്കു​ളി' അ​ന്താ​രാ​ഷ്ട്ര ബു​ക്ക​ർ ലോം​ഗ്‌​ലി​സ്റ്റി​ൽ
പെ​രു​മാ​ൾ മു​രു​ക​ന്‍റെ "പൂ​ക്കു​ളി' അ​ന്താ​രാ​ഷ്ട്ര ബു​ക്ക​ർ ലോം​ഗ്‌​ലി​സ്റ്റി​ൽ
Tuesday, March 14, 2023 10:47 PM IST
ന്യൂ​ഡ​ൽ​ഹി: വി​ഖ്യാ​ത ത​മി​ഴ് സാ​ഹി​ത്യ​കാ​ര​ൻ പെ​രു​മാ​ൾ മു​രു​ക​ന്‍റെ "പൂ​ക്കു​ളി' എ​ന്ന നോ​വ​ൽ അ​ന്താ​രാ​ഷ്ട്ര ബു​ക്ക​ർ പു​ര​സ്കാ​ര​ത്തി​ന്‍റെ ലോം​ഗ്‌​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടു. നോ​വ​ലി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യാ​യ "Pyre' ആ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്.

വ്യ​ത്യ​സ്ത ജാ​തി​യി​ൽ​പ്പെ​ട്ട പ്ര​ണ​യി​താ​ക്ക​ളു​ടെ ജീ​വി​തം പ​റ​യു​ന്ന കൃ​തി​യാ​ണ് പൂ​ക്കു​ളി. അ​നി​രു​ദ്ധ​ൻ വാ​സു​ദേ​വ​ൻ 2016-ൽ ​ഇം​ഗ്ലീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ നോ​വ​ലാ​ണ് അ​ന്താ​രാ​ഷ്ട്ര ബു​ക്ക​ർ പു​ര​സ്കാ​ര​ത്തി​ന്‍റെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബു​ക്ക​ർ ലോം​ഗ്‌​ലി​സ്റ്റി​ൽ ആ​ദ്യ​മാ​യി ഉ​ൾ​പ്പെ​ടു​ന്ന ത​മി​ഴ് സാ​ഹി​ത്യ​കാ​ര​നാ​ണ് പെ​രു​മാ​ൾ മു​രു​ക​ൻ.


13 കൃ​തി​ക​ളാ​ണ് ലോം​ഗ്‌​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. "ടൂം ​ഓ​ഫ് സാ​ൻ​ഡ്' എ​ന്ന കൃ​തി​യി​ലൂ​ടെ ഗീ​താ​ഞ്ജ​ലി ശ്രീ ​ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര ബു​ക്ക​ർ പു​ര​സ്കാ​രം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്നു.
Related News
<