രാഷ്ട്രപതി ദ്രൗപദി മുര്‍മു വ്യാഴാഴ്ച കൊച്ചിയില്‍ എത്തും
Wednesday, March 15, 2023 11:01 AM IST
കൊച്ചി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കൊച്ചിയില്‍. ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാഷ്ട്രപതി കൊച്ചിയിലെത്തുക.
നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രപതി സന്ദര്‍ശിക്കും. നാളെ വൈകിട്ട് 4.20ന് നടക്കുന്ന ചടങ്ങില്‍ നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ "നിഷാന്‍' ദ്രൗപദി മുര്‍മു സമ്മാനിക്കും.
രാത്രി തിരുവനന്തപുരത്തേക്കു തിരിക്കും. 17ന് രാവിലെ 9.30ന് ഹെലികോപ്ടറില്‍ കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ചശേഷം തിരികെ തിരുവനന്തപുരത്തെത്തി കവടിയാര്‍ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ കുടുംബശ്രീയുടെ പരിപാടിയില്‍ രാഷ്ട്രപതി സംബന്ധിക്കും. ശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് തിരിക്കും.