അരിക്കൊമ്പൻ വീണ്ടും; ലോറി തടഞ്ഞ് അരിയും പഞ്ചസാരയും ഭക്ഷിച്ചു
സ്വന്തം ലേഖകൻ
Thursday, March 16, 2023 2:19 PM IST
ഇടുക്കി: പൂപ്പാറ തലകുളത്ത് വീണ്ടും ഒറ്റയാന് അരിക്കൊമ്പന്റെ ആക്രമണം. കൊച്ചി ധനുഷ്കോടി ദേശീയ പാതയിലൂടെ പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന തകര്‍ത്തു.
ലോറിയിലെ ടാര്‍പോളിന്‍ മാറ്റിയ അരിക്കൊമ്പൻ അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ആനയെ കണ്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.