തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഓ​ണ​ത്തി​ന് ആ​ദ്യ ക​പ്പ​ൽ എ​ത്തു​മെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ഗേ​റ്റ് കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​നം അ​ടു​ത്ത മാ​സം ന​ട​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തു​റ​മു​ഖ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പ്ര​തീ​ക്ഷി​ച്ച വേ​ഗ​ത​യി​ൽ ത​ന്നെ മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ട്. ഗേ​റ്റ് കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​നം ഏ​പ്രി​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ആ​കെ 2241 മീ​റ്റ​ർ നീ​ളം വ​രു​ന്ന പു​ലി​മു​ട്ടി​ന്‍റെ 2235 മീ​റ്റ​ർ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു.

തു​റ​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ പ്ര​കാ​രം പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ 30 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യാ​ൽ തു​ക​യു​ടെ 25 ശ​ത​മാ​നം ആ​യ 346 കോ​ടി രൂ​പ കൈ​മാ​റ​ണം. ഈ ​തു​ക മാ​ർ​ച്ചി​ൽ ത​ന്നെ കൈ​മാ​റും.

മു​ഖ്യ​മ​ന്ത്രി​യു​മാ​യും സം​സ്ഥാ​ന സ​ഹ​ക​ര​ണ മ​ന്ത്രി​യു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പി​ൽ നി​ന്ന് ആ​വും തു​ക ല​ഭ്യ​മാ​ക്കു​ക​യെ​ന്ന് മ​ന്ത്രി ദേ​വ​ർ​കോ​വി​ൽ വ്യ​ക്ത​മാ​ക്കി.