അ​മൃ​ത​പാ​ൽ സിം​ഗ് ഒ​ളി​വി​ൽ ത​ന്നെ; പ​ഞ്ചാ​ബി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി
അ​മൃ​ത​പാ​ൽ  സിം​ഗ് ഒ​ളി​വി​ൽ ത​ന്നെ; പ​ഞ്ചാ​ബി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി
Sunday, March 19, 2023 11:03 AM IST
അ​മൃ​ത്സ​ർ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ വാ​രി​സ് പ​ഞ്ചാ​ബ് ദേ​യു​ടെ ത​ല​വ​ൻ അ​മൃ​ത്പാ​ൽ സിം​ഗി​നെ പി​ടി​കൂ​ടാ​ൻ പ​ഞ്ചാ​ബി​ൽ തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. പോ​ലീ​സി​ന്‍റെ​യും കേ​ന്ദ്ര സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​മൃ​ത്​പാ​ൽ സിം​ഗി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ അ​മൃ​ത്‌​സ​റി​ലെ ജ​ല്ലു​പൂ​ർ ഖേ​ര ഗ്രാ​മ​ത്തി​ലു​ള്ള അ​മൃ​ത്പാ​ലി​ന്‍റെ വ​സ​തി​ക്ക് പു​റ​ത്ത് വ​ൻ​പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്.

അമൃത്പാലിന്‍റെ വീട് പോലീസ് റെയ്ഡ് ചെയ്തിരുന്നു. എന്നാല്‍ കുറ്റകരമായി ഒന്നും കണ്ടെത്താനായില്ല. മകന്‍റെ ഒരു വിവരവുമില്ലന്ന് പിതാവ് താര്‍സേം സിംഗ് പറഞ്ഞു.

അ​തേ​സ​മ​യം, അ​മൃ​ത്പാ​ലി​ന്‍റെ ര​ണ്ട് കാ​റു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. തോ​ക്കു​ധാ​രി​ക​ളാ​യ അ​നു​യാ​യി​ക​ളെ പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ തോ​ക്കു​ക​ൾ​ക്ക് ലൈ​സ​ൻ​സു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു. റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 78 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ബൈ​ക്കി​ലാ​ണ് അ​മൃ​ത്പാ​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്ന​ത്. ഏ​ഴ് ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്ന, സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം ജ​ല​ന്ധ​റി​ലെ ഷാ​ഹ്‌​കോ​ട്ട് ത​ഹ്‌​സി​ലി​ൽ വ​ച്ച് അ​മൃ​ത്പാ​ൽ സിം​ഗി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തെ പി​ന്തു​ട​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.

മ​ത​മൗ​ലി​ക നേ​താ​വ് ദീ​പ് സി​ദ്ധു റോ​ഡ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​മൃ​ത്പാ​ല്‍ വാ​രി​സ് പ​ഞ്ചാ​ബ് ദേ ​എ​ന്ന സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്ത് എ​ത്തി​യ​ത്. ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന അ​മൃ​ത്പാ​ലി​ന്‍റെ പ​ല ന​ട​പ​ടി​ക​ളും വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി 23 ന് ​പ​ഞ്ചാ​ബി​ല്‍ ഉ​ണ്ടാ​യ വ​ന്‍ സം​ഘ​ർ​ഷ​വും ഇ​യാ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് ആ​രോ​പ​ണം. ഒ​പ്പ​മു​ള്ള ല​വ്പ്രീ​തി സിം​ഗി​നെ അ​ജ്നാ​ന പോ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ള്‍ അ​മൃ​ത്പാ​ലി‍​ന്‍റെ അ​നു​ച​ര​ന്‍​മാ​ര്‍ ആ​യു​ധ​വു​മാ​യി സ്റ്റേ​ഷ​നി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യി​രു​ന്നു. ത​ട്ടി​ക്കൊ​ണ്ട് പോ​ക​ല്‍ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ല്‍ ഉ​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<