ബ്രസീൽ പ്രസിഡന്റിന്റെ ചൈന സന്ദർശനം മാറ്റിവച്ചു
Sunday, March 26, 2023 11:09 AM IST
ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ചൈന സന്ദർശനം മാറ്റിവച്ചു. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് സന്ദർശനം മാറ്റിയതെന്ന് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ട്വറ്ററിലൂടെ അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നാണ് അദ്ദേഹം ചൈനയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചിരുന്നത്. നൂറുകണക്കിന് വ്യവസായികളും ഗവർണർമാരും മന്ത്രിമാരും അടങ്ങുന്ന ഒരു പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കാൻ നിശ്ചയിച്ചിരുന്നു. 2009 മുതലുള്ള പ്രധാന വ്യാപാര പങ്കാളിയായ ചൈനയുമായുള്ള ബ്രസീലിന്റെ ബന്ധം പുനരാരംഭിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം.