ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
Monday, March 27, 2023 6:06 PM IST
ഇരിങ്ങാലക്കുട: അന്തരിച്ച നടനും മുന്‍ എംപിയുമായി ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ എത്തിയാണ് മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചത്. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.
ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും ആശ്വസിപ്പിച്ച് അവര്‍ക്കൊപ്പം അല്‍പ്പ സമയം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
മന്ത്രിമാരായ ആര്. ബിന്ദു, കെ. രാധാകൃഷ്ണന്, എം.ബി. രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ എത്തിയിരുന്നു.