"അത് സുരേന്ദ്രന്റെ സംസ്കാരം': സ്ത്രീവിരുദ്ധ പ്രസംഗത്തിൽ മറുപടിയുമായി റിയാസ്
സ്വന്തം ലേഖകൻ
Tuesday, March 28, 2023 3:33 PM IST
തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ച് കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവനയ്ക്കെതിരേ മന്ത്രി മുഹമ്മദ് റിയാസ്. ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാൻ കഴിയും. അത് അവരുടെ നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിയാസ് പറഞ്ഞു.
ദേശീയപാത വികസന കാര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇരട്ടത്താപ്പാണെന്നും കേരളത്തെ ആകെ ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹത്തിനെന്നും മന്ത്രി റിയാസ് വിമർശിച്ചു. പ്രസ്താവനയില്‍ കേസെടുക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.