ടു​ണീ​ഷ്യ​യി​ൽ ബോ​ട്ട് മു​ങ്ങി 20 കു​ടി​യേ​റ്റ​ക്കാ​രെ കാ​ണാ​താ​യി
ടു​ണീ​ഷ്യ​യി​ൽ ബോ​ട്ട് മു​ങ്ങി 20 കു​ടി​യേ​റ്റ​ക്കാ​രെ കാ​ണാ​താ​യി
Sunday, April 9, 2023 3:02 PM IST
ടു​ണീ​സ്: ടു​ണീ​ഷ്യ​യി​ൽ ബോ​ട്ട് മു​ങ്ങി 20 കു​ടി​യേ​റ്റ​ക്കാ​രെ കാ​ണാ​താ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ടു​ണീ​ഷ്യ​യു​ടെ തെ​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്താ​ണ് ബോ​ട്ട് മു​ങ്ങി​യ​തെ​ന്ന് സ്ഫാ​ക്സ് പ്ര​വി​ശ്യ​യി​ലെ ജു​ഡീ​ഷ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

37 കു​ടി​യേ​റ്റ​ക്കാ​രു​മാ​യി ബോ​ട്ട്, വെ​ള്ളി​യാ​ഴ്ച രാ​ത്രി യൂ​റോ​പ്പി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി സ്ഫാ​ക്‌​സ് തീ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട​ത്. ഇ​തു​വ​രെ 17 കു​ടി​യേ​റ്റ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<