കോവിഡ് കണക്കിൽ ആശങ്ക; മാസ്ക് നിർബന്ധമാക്കാൻ ആലോചന
Monday, April 10, 2023 7:04 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നു.
ദിനംപ്രതിയുള്ള കോവിഡ് ബാധിതരുടെ കണക്ക് ആരോഗ്യ വകുപ്പ് പുറത്തുവിടുന്നില്ലെങ്കിലും കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്ത് 1801 പേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ചേരുന്ന ഉന്നതതല യോഗത്തിലായിരിക്കും നിയന്ത്രണങ്ങൾ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ജീവിത ശൈലി രോഗബാധിതർ എന്നിവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.