ശബരിമല തീർഥാടകൻ മുങ്ങിമരിച്ചു
Wednesday, April 12, 2023 10:53 PM IST
പത്തനംതിട്ട: ശബരിമല തീർഥാടകനായ വിദ്യാർഥി പമ്പാ നദിയിൽ മുങ്ങിമരിച്ചു. കർണാടക മാണ്ഡ്യ സ്വദേശി ഭരത് (17) ആണ് മരിച്ചത്.
26 അംഗ തീർഥാടകസംഘത്തിലെ അംഗമായ ഭരത്, ത്രിവേണി പാലത്തിന് സമീപത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്.