ചാ​ല​ക്കു​ടി പു​ഴ​യി​ൽ എ​ട്ട് വ​യ​സു​കാ​ര​ൻ മു​ങ്ങി മ​രി​ച്ചു
ചാ​ല​ക്കു​ടി പു​ഴ​യി​ൽ എ​ട്ട് വ​യ​സു​കാ​ര​ൻ മു​ങ്ങി മ​രി​ച്ചു
Thursday, April 13, 2023 4:36 PM IST
തൃ​ശൂ​ർ: ചാ​ല​ക്കു​ടി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ കു​ട്ടി മ​രി​ച്ചു. ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി അ​ണ്ണാ​ന​ഗ​ർ മ​ത്തൂ​ർ സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ മ​ക​ൻ മോ​നി​ഷ് (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ കു​ട്ടി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് വെ​റ്റി​ല​പ്പാ​റ പാ​ല​ത്തി​ന് സ​മീ​പം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തി​യ സം​ഘം അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് പോ​യി മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ വെ​റ്റി​ല​പ്പാ​റ​പ്പാ​ല​ത്തി​ന​ടു​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.


അ​തി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Related News
<